പരിശീലന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം..

പരിശീലന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം..

പരിശീലന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം..
(Pic credit :Twitter )

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.മത്സരത്തിൽ രാഹുലും കോഹ്ലിയും അശ്വിനും കളിച്ചിരുന്നില്ല.രോഹിത്തും പന്തുമാണ് ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്തത്.ചില സാങ്കേതിക കാരണങ്ങളാൽ ലൈവ് സ്ട്രീം ഉണ്ടായിരുന്നില്ല.ഇരു ടീമുകളുടെയും പ്ലെയിങ് ഇലവൻ ചുവടെ ചേർക്കുന്നു.

India :Rohit (C), Pant, Surya, Hooda, Karthik, Hardik, Axar, Harshal, Bhuvi, Arshdeep and Chahal.

Western Australia :Darcy short, Nick Hobson,Aaron Hardie, Cameron Bancroft,Ashton turner, Sam Fanning,Hamish Mckenzie,Jhye Richardson, Andrew tye,Matthew Illely,Jason behrendroff.

രോഹിത് ശർമയും ഹൂഡയും വന്ന പോലെ മടങ്ങി.പന്തും സൂര്യയും ഇന്നിങ്സ് മുന്നോട്ടു നയിച്ചു.എന്നാൽ അധികം വൈകാതെ തന്നെ പന്തും മടങ്ങി.സൂര്യക്ക് ഒപ്പം ഹർദിക് കൂടി ചേർന്നത്തോടെ ഇന്ത്യ പിടിമുറുക്കുമെന്ന് തോന്നിച്ചുവെങ്കിൽ കൃത്യമായ ഇടവേളയിൽ വെസ്റ്റേൺ ഓസ്ട്രേലിയ ഹർദിക്കിനേ പുറത്താക്കി.എന്നാൽ തന്റെ ഗംഭീര ഫോം തുടർന്ന സൂര്യയുടെ ഫിഫ്റ്റിയുടെ മികവിൽ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റേൺ ഓസ്ട്രേലിയെ ന്യൂ ബോളിൽ തന്നെ ബുവിയും അർഷാദീപും തകർത്തു വിട്ടു . തുടക്കത്തിലേ നഷ്ടമായ നാല് വിക്കറ്റുകളിൽ നിന്ന് പതിയെ കരകയറാൻ വെസ്റ്റേൺ ഓസ്ട്രേലിയ ശ്രമിച്ചു വെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ ഇന്ത്യക്ക്  13 റൺസ് വിജയം.

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here